തിരുവനന്തപുരം : കൽപന സുശീലൻ എന്ന നൃത്താദ്ധ്യാപിക ആരംഭിച്ച കാപ്‌സ് ഡാൻസ് സ്റ്റുഡിയോ സംഘടിപ്പിക്കുന്ന നൃത്ത സംഗീത പരിപാടി 'ഷെഹ്നായ് -റിലീവ് യുവർ ഡ്രീംസ് " നാളെ വൈകിട്ട് 6 ന് ടാഗോർ തീയേറ്ററിൽ നടക്കും. നൃത്തം, ഗാനങ്ങൾ, ഫാഷൻഷോ എന്നിവയടങ്ങിയതാണ് പരിപാടി . ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിവാഹരീതികൾ ഉൾപ്പെടുത്തിയ ഷെഹ്നായ് ഫാഷൻ ഷോയും ഇതിന്റെ ഭാഗമായുണ്ട് . സൽസ ഡാൻസിൽ വർഷങ്ങളുടെ അദ്ധ്യയന പാരമ്പര്യമുള്ള കൊറിയോഗ്രാഫറാണ് മുഖ്യസംഘാടകയായ കൽപന . അർച്ചന സുശീലനും ദീപൻ മുരളിയുമാണ് ഷോയുടെ പ്രധാന ആകർഷണം.