i1
ബി.ജെ.പി പേട്ടയിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് പരിപാടിയിൽ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചപ്പോൾ

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പേട്ടയിൽ ബി.ജെ.പി സംഘടിപ്പിച്ച ജനജാഗ്രത സദസിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. ഇന്നലെ വൈകിട്ട് 6 ന് സി.എ.എയെ അനുകൂലിച്ച് സംഘടിപ്പിച്ച പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് പേട്ട ജംഗ്‌ഷനിലെ മുഴുവൻ കടകളും അടച്ച് വ്യാപാരികൾ മിന്നൽ ഹർത്താൽ നടത്തി. മെഡിക്കൽ സ്റ്റോറുകളടക്കം ചുരുക്കം ചില കടകൾ മാത്രമാണ് തുറന്നിരുന്നത്. ഹോട്ടലുകളടലടക്കം അടച്ചിരുന്നു.


ജനജാഗ്രത സദസ് അവസാനിച്ച ശേഷം ചിലകടകൾ തുറന്നെങ്കിലും ബഹുഭൂരിപക്ഷം കടകളും പിന്നീടും തുറന്നില്ല.
മഹിളാ മോർച്ച സംസ്ഥാന സമിതി പ്രസിഡന്റ് വി.ടി. രമയാണ് ജനജാഗ്രത സദസ് ഉദ്‌ഘാടനം ചെയ്തത്. പുതിയ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന് സ്വീകരണവും സംഘടിച്ചിരുന്നു. കൗൺസിലർ ഹിമ സജിയും പങ്കെടുത്തു.കടകളടച്ച വ്യാപാരികൾക്കെതിരെ ബി.ജെ.പി പ്രവർത്തകർ ഭീഷണി മുഴക്കിയെന്ന് വ്യാപാരികൾ പറഞ്ഞു.