തിരുവനന്തപുരം : ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്പ്മെന്റും സ്വദേശി ട്രസ്റ്റും വൈ.എം.സി.എ യും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വദേശി ഫെസ്റ്റിവൽ ഉത്പന്ന പ്രദർശനവും നാടൻ ഉത്പന്ന നിർമ്മാണ പരിശീലനവും സെക്രട്ടറിയേറ്റിന് സമീപമുള്ള വൈ.എം.സി.എ ഹാളിൽ നാളെ മുതൽ ഫെബ്രുവരി 23 വരെ നടക്കും. കേക്ക് നിർമ്മാണം 31, ഫെബ്രുവരി 1, 2 തീയതികളിലും കൺസ്യൂമർ ഉത്പന്ന നിർമ്മാണം 3, 4 തീയതികളും, തുടർന്നുള്ള ദിവസങ്ങളിൽ കുട , പേപ്പർ ബാഗ് , ചക്ക ഉത്പന്നം , ഭക്ഷ്യ ഉത്പന്നം, കറി മസാലപ്പൊടി, വാഴയില പ്ലെയിറ്റ് എന്നിവയുടെ നിർമ്മാണവും പരിശീലനം നടക്കും. ഫോൺ : 9447154338.