തിരുവനന്തപുരം : ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി വഞ്ചിയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗാന്ധി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് വൈകിട്ട് 5 ന് 150 ദീപം തെളിയിക്കൽ ചടങ്ങ് നടത്തും. മന്ത്രിമാർ, എം.പി.മാർ,എം.എൽ.എ മാർ, വൈസ് ചാൻസിലർമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 150 പേരാണ് ചടങ്ങിൽ പങ്കെടുത്ത് ദീപം തെളിക്കുന്നത്. ഗാന്ധി ഗാനാഞ്ജലിയും തുടർന്ന് ദേശീയ ഐക്യവും മതേതരത്വവും ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞയെടുക്കലും നടക്കുമെന്ന് ഗാന്ധി സെന്റർ ചെയർമാൻ അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് അറിയിച്ചു.