തിരുവനന്തപുരം : തമ്പാനൂർ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ നിന്ന് 28 ലക്ഷം രൂപയുടെ വജ്രം പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ അബ്ദുൽ ഷുക്കൂർ, ഹസനൂർ അഹമ്മദ്, നെയ്യാറ്റിൻകര സ്വദേശി കുമാർ, തമിഴ്നാട് സ്വദേശികളായ ജയപാൽ, മണി എന്നിവരെയാണ് വജ്രവുമായി പിടികൂടിയത്. രഹസ്യമായി വിൽപ്പനയ്ക്ക് എത്തിച്ചതായിരുന്നു വജ്രം. കച്ചവടമുറപ്പിച്ച്‌ വ്യാപാരത്തിനായി കൊണ്ടുവന്നതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമ്പാനൂർ സിഐ എസ്.അജയകുമാറും എസ്ഐ അരുൺ രവിയും ലോഡ്‌ജിൽ പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. വജ്രം റവന്യൂ ഇന്റലിജൻസിലെ ഏൽപ്പിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ് .