കിളിമാനൂർ:ആറ്റിങ്ങലിലും,കിളിമാനൂരിലും പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനുകളിൽ പൊതുശൗചാലയം പണിയണമെന്ന് കേരളാ എൻ.ജി.ഒ യൂണിയൻ ആറ്റിങ്ങൽ ഏരിയായുടെ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഇ.എം .എസ് ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാനസമിതിയം​ഗം സി.കെ.സതീശൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ഷാജു.കെ.നായർ അനുശോചന പ്രമേയവും,ടി .മിനി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.ഏരിയാ സെക്രട്ടറി ആർ.എസ്.സുരേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജെ.കുഞ്ഞയ്യപ്പൻപിള്ള വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.ഭാരവാഹികളായി ജി.അനിൽകുമാർ (പ്രസിഡന്റ്).ടി .മിനി,ബി.എസ് ജയകുമാർ (വൈസ് പ്രസിഡന്റുമാർ),ആർ.എസ്.സുരേഷ് (സെക്രട്ടറി),അനിൽ.എം.ലാൽ, നൗഷാദ് (ജോയിന്റ് സെക്രട്ടറിമാർ),ജെ.കുഞ്ഞയ്യപ്പൻപിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.