കല്ലമ്പലം:കുടവൂർ മഞ്ഞമല വിഷ്ണു മംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുടങ്ങി ഫെബ്രുവരി 4ന് സമാപിക്കും.രാവിലെ 7 ന് ധന്വന്തരി ഹോമം, 10.30 ന് നാഗരൂട്ട്, വൈകിട്ട് 6.45 ന് തിരുവാതിരക്കളി, രാത്രി 8.15 ന് കുട്ടി ഗാമമേള. ഫെബ്രുവരി ഒന്നിന് വൈകിട്ട് 5.30 ന് സമൂഹനീരാജനം, 6.45 ന് രുദ്ര നടനം, രാത്രി 8.15 ന് വിൽപ്പാട്ട്. രണ്ടിന് രാത്രി 8.15 ന് കോമഡി മെഗാഷോ. 3 ന് രാവിലെ 6.30 ന് സമൂഹ മൃത്യുഞ്ജയ ഹോമം, വൈകിട്ട് 6.45 ന് ഭക്തി ഗാനസുധ. 4 ന് രാവിലെ 9.15 ന് പാൽപ്പായസ പൊങ്കാല, 11.30 ന് സമൂഹസദ്യ, വൈകിട്ട് 5.30 ന് കുലവാഴച്ചിറപ്പ് ഘോഷയാത്ര, രാത്രി 8.15 ന് കാക്കാരിശിനാടകം.