ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം മുട്ടപ്പലം ശാഖയുടെ വാർഷിക സമ്മേളനവും പ്രതിഭാ സംഗമവും ചികിത്സാ ധനസഹായ വിതരണവും ഫെബ്രുവരി 2ന് വൈകിട്ട് 3.30ന് മുട്ടപ്പലം രാധാമന്ദിരത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് തുളസീധരൻ.ആർ‌ അദ്ധ്യക്ഷത വഹിക്കും. ചികിത്സാ ധനസഹായ വിതരണം സി.വിഷ്ണുഭക്തനും അവാർഡ് ദാനം യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും നിർ‌വഹിക്കും.എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി.വിപിൻരാജ് മുഖ്യപ്രഭാഷണവും എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി സീരപാണി ഗുരുസന്ദേശ പ്രഭാഷണവും നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ,ഉണ്ണികൃഷ്ണൻ ഗോപിക,വനിതാ സംഘം സെക്രട്ടറി സലിത,വൈസ് പ്രസിഡന്റ് ലതികാ പ്രകാശ് എന്നിവർ സംസാരിക്കും.ശാഖാ സെക്രട്ടറി സി.രാമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ദേവകുമാർ നന്ദിയും പറയും.വക്കം രമണി ടീചർ ഗുരുസ്മരണ നടത്തും.