1. പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കംചെയ്തിരുന്ന മൺഭരണികൾ?
നന്നങ്ങാടികൾ
2. കേരള സംസ്ഥാനം നിലവിൽ വന്നത്?
1956 നവംബർ 1
3. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്റെ സ്ഥാനം?
22
4. കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?
9
5. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത് ?
സി. കൃഷ്ണൻനായർ
6. മെയിൻ സെൻട്രൽ റോഡ് ബന്ധിപ്പിക്കുന്നത്?
തിരുവനന്തപുരം - അങ്കമാലി
7. ആറ്റിങ്ങൽ കലാപം നടന്ന വർഷം?
1721
8. ഹാൻടെക്സിന്റെ ആസ്ഥാനം?
തിരുവനന്തപുരം
9. കേരളത്തിലെ ആദ്യത്തെ പൊലീസ് മ്യൂസിയം?
കൊല്ലം (സർദാർ പട്ടേൽ പൊലീസ് മ്യൂസിയം)
10. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് എവിടെ?
ചവറ
11. ശബരിഗിരി പദ്ധതി ഏത് നദിയിലാണ്?
പമ്പ
12. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്?
നൂറനാട്
13. ഇന്ത്യയിൽ മണ്ണുകൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണക്കെട്ട്?
ബാണാസുര സാഗർ
14. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ?
തോമസ് ഹാർവേ ബാബർ
15. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിൽ?
പാമ്പാർ
16. ചീയപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ?
ഇടുക്കി
17. മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം?
മറയൂർ
18. കൊച്ചിരാജ്യത്തെ രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം?
ചിത്രകൂടം
19. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?
പാലക്കാട് ചുരം
20. 'ഇന്ത്യയുടെ യഥാർത്ഥ ധനകാര്യമന്ത്രി" എന്ന് വിശേഷിപ്പിക്കപ്പെടുന്ന അന്തരീക്ഷ പ്രതിഭാസം ?
മൺസൂൺ കാറ്റ്.