തിരുവനന്തപുരം:സഭയെയും സമുദായംഗങ്ങളെയും ബോധപൂർവം അവഗണിക്കുന്ന സ്ഥിതിവിശേഷം മാറ്റിയില്ലെങ്കിൽ തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ നിലപാട് മാറ്റി ചിന്തിക്കേണ്ടിവരുമെന്ന് സി.എസ്.ഐ സൗത്ത് ഇന്ത്യൻ മോഡറേറ്ററും ബിഷപ്പുമായ എ.ധർമ്മരാജ് റസാലം പറഞ്ഞു. സർക്കാർ തലങ്ങളിലും രാഷ്ട്രീയ തലത്തിലും അർഹരായവരെ ഒഴിവാക്കിയും അവകാശങ്ങൾ അവഗണിച്ചുമുള്ള നിലപാടുകളിൽ സഭ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.