തിരുവനന്തപുരം:പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് നടയിൽ ഉപവാസം സംഘടിപ്പിച്ചു.കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വി.സുരേന്ദ്രൻപിള്ള,​സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.രവീന്ദ്രൻ,​ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ,​സബീർ തൊളിക്കുഴി,​ചാരുപാറ രവി,​ആർ.എസ്.പി (എൽ)​ നേതാക്കളായ ചുങ്കം നിസാം,​ഷാജി റിലിപ്പ്,​ പി.ടി വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് സ്വാഗതവും ജില്ലാ സെക്രട്ടറി സജയൻ നന്ദിയും പറഞ്ഞു.