ബാലരാമപുരം: ബാലരാമപുരം പൊലീസിന്റെയും ഫ്രാബ്സിന്റെയും കീഴിൽ ഇടുവ പുലരി റസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 2ന് വൈകിട്ട് 3ന് പി.എസ്.സി കോച്ചിംഗ് ക്ലാസ് നടത്തും.ബാലരാമപുരം സി.ഐ.ജി.ബിനു ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് വി.ശശി അദ്ധ്യക്ഷത വഹിക്കും.എസ്.ഐ വിനോദ് കുമാർ,​ പി.ആർ.ഒ എ.വി സജീവ്,​ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​ വാർഡ് മെമ്പർ ലതാജയചന്ദ്രൻ എന്നിവർ സംസാരിക്കും.എസ്.ജയചന്ദ്രൻ സ്വാഗതവും സനൽകുമാർ നന്ദിയും പറയും.