കോവളം: ആവാടുതുറ തേരുവിള ശ്രീ ഭദ്രകാളിദേവീക്ഷേത്രത്തിലെ മകര ഭരണി മഹോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 8ന് പ്രത്യംഗരി ഹോമം, 8.30 ന് ദിക്കുബലിക്ക് പുറപ്പെടൽ,വൈകിട്ട് 6 ന് ഭഗവതി സേവ,മംഗള പൂജ. നാളെ രാവിലെ 9 ന് നവകം പഞ്ചഗവ്യം,വൈകിട്ട് 6 ന് ഭഗവതി സേവ, 7 ന് ദീപാരാധന തുടർന്ന് അമ്മൂമ്മയ്ക്ക് വലിയ പടുക്ക. 2 ന് രാവിലെ 8 ന് നരസിംഹ ഹോമം, വൈകിട്ട് 6 ന് ഭഗവതി സേവ, 6.30 ന് നെടുമം വെട്ടുവിള ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്ന് കുത്തിയോട്ടം, താലപ്പൊലി പുറപ്പെടൽ, 7 ന് വിശേഷാൽ ദീപാരാധന തുടർന്ന് അമ്മൂമ്മയ്ക്ക് വലിയ പടുക്കയും ഉപദേവൻമാർക്ക് പടുക്ക വിശേഷാൽ പൂജ, 8.30 ന് തേരുവിളയാട്ടം, തുടർന്ന് കളങ്കാവൽ, മംഗളപൂജ. 3 ന് രാവിലെ 10 ന് പൂരമിടി,11 ന് നാഗർക്ക് കളമെഴുത്തും പാട്ടും, 12.30 ന് പൊങ്കാല നിവേദ്യം,വൈകിട്ട് 5.40 ന് കൊടിയിറക്കി ആറാട്ടിന് പുറപ്പെടൽ, 6.30 ന് ആറാട്ട് ആവാടുതുറ കടൽ പുറത്ത് ലൈറ്റ് ഹൗസ് ബീച്ചിൽ, തുടർന്ന് തിരിച്ചെഴുന്നള്ളത്ത്, രാത്രി 12.30 ന് ഗുരുസിയോടെ ഉത്സവം സമാപിക്കും.