chayam

വിതുര:ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ദേശീയ തൂക്ക നേർച്ച ഉത്സവത്തിന് തുടക്കമായി.ഇന്നലെ രാവിലെ നൂറുകണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രതന്ത്രി ഉണ്ണിക്കൃഷ്ണൻപോറ്റി തൃക്കൊടിയേറ്റ് കർമ്മം നിർവഹിച്ചു.ക്ഷേത്രമേൽശാന്തി എസ്.ശംഭുപോറ്റി കാർമ്മികത്വം വഹിച്ചു.ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ.ജയചന്ദ്രൻനായർ,എസ്.സുകേഷ് കുമാർ,എൻ.രവീന്ദ്രൻനായർ,കെ.മുരളീധരൻനായർ,എസ്.ജയേന്ദ്രകുമാർ,കെ.ഗോപാലകൃഷ്ണൻനായർ,സി.ചന്ദ്രൻ,എ.മുരളി,ചായംസുധാകരൻ,മണലയംമണികണ്ഠൻ,ശ്രീകുമാർ,എ.വിജയൻ,എസ്.തങ്കപ്പൻപിള്ള,പി.ബിജുകുമാർ,കെ.എൽ.ജയൻബാബു എന്നിവർ നേതൃത്വം നൽകി.ഉച്ചക്ക് നടന്ന അന്നദാനത്തിലും,വിശേഷാൽ പൂജകളിലും ആയിരങ്ങൾ പങ്കാളികളായി.രണ്ടാം ദിവസമായ ഇന്ന് പതിവ് പൂജകൾക്കുംവിശേഷാൽ പൂജകൾക്കും പുറമേ ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും. രാത്രി 7ന് ദേവീതൂക്കം,.7.30ന് നറുക്കെടുപ്പ്, ദേവീതൂക്കം പ്രദക്ഷിണം,8ന് നാടൻപാട്ടും,ദൃശ്യാവിഷ്ക്കരണവും.നാളെ രാത്രി 8ന് ചായത്തമ്മക്ക് താലിസമർപ്പണവും,മുത്തുക്കുക സമർപ്പണവും. ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹപൊങ്കാല ഫെബ്രുവരി 6ന് രാവിലെ 8.35ന് നടക്കും.7ന് രാവിലെ തൂക്കം വഴിപാടും,വൈകിട്ട് ഘോഷയാത്ര.