വെഞ്ഞാറമൂട്: അജ്ഞാത വാഹനം ഇടിച്ച് റിട്ട. ഹെൽത്ത് ഇൻസ്പക്ടർക്ക് പരിക്ക്. മഠത്തറ മൂലക്കട ചല്ലിമുക്ക് സ്വദേശി നാസറി (57) നാണ് പരിക്കുപറ്റിയത്. കഴിഞ്ഞ ദിവസം രാവിലെ സംസ്ഥാന പാതയിൽ കീഴായിക്കോണം ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. കാരേറ്റ് ഭാഗത്തു നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന നാസർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. വാഹനം റോഡിലേക്ക് തെറിച്ചു വീണ് നാസറിന്റെ തോളെല്ലിന് പരിക്കേറ്റു. ഇയാളെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഉണ്ടാക്കിയ വാഹനം നിറുത്താതെ പോയി.