ബാലരാമപുരം:തിരുവിതാംകൂർ അയ്യനവർ മഹാജനസംഘം പ്രസിഡന്റായിരുന്ന കെ.ജെ.ഹാനോക്കിന്റെ എൺപത്തിയൊൻപതാം ജയന്തി ആഘോഷിച്ചു.മഹാജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടന്നു.എ.എം.എസ് വൈസ് പ്രസിഡന്റ് സി.രമേശന്റെ അദ്ധ്യക്ഷതയിൽ എ.എം.എസ് പ്രസിഡന്റ് എസ്.ശശിധരൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി കെ.ഇ രത്നരാജ്,​സെക്രട്ടറി പെരുമ്പെഴുതൂർ വിജയകുമാർ,​ട്രഷറർ ജി.ശശി,​ഡയറക്ടർ ബോർഡ് അംഗങ്ങളായ അരങ്കമുകൾ സുധാകരൻ,​സോമശേഖരൻ,​വഴുതൂർ വിജയൻ,​എസ്.എൽ.സബീഷ് എന്നിവർ സംബന്ധിച്ചു.