തിരുവനന്തപുരം:ഇന്ത്യൻ ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും എന്ന വിഷയത്തിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് വൈകിട്ട് 4.30ന് പ്രസ്ക്ലബിൽ നടക്കും.കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ മുഖ്യപ്രഭാഷണം നടത്തും.കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.വിമലൻ,ജില്ലാ പ്രസിഡന്റ് ബി.എൽ.അനിൽകുമാർ, സെക്രട്ടറി എ.നിസാമുദ്ദീൻ,ട്രഷറർ ഡോ.ആർ.പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും.