തിരുവനന്തപുരം: ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ. അഹിംസ ധീരന്റെ ആയുധമാണ്. ഹിംസ എന്നത് എല്ലാ മേഖലകളിലും കാൻസർ പോലെ പടരുകയാണ്. ചിന്തയിലും പ്രവർത്തിയിലും ഗാന്ധിയൻ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്റർ സംഘടിപ്പിച്ച പ്രാർത്ഥനായജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ, എം.എൽ.എമാരായ പി.സി. ജോർജ്, വി.എസ്. ശിവകുമാർ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, കൊട്ടാരക്കര പൊന്നച്ചൻ, യോഗാനന്ദവൃത സ്വാമി, അറയ്ക്കൽ ബാലകൃഷ്ണപിള്ള, ജയകുമാർ, രാകേഷ്, പി.കെ. ലാലി തുടങ്ങിയവർ സംസാരിച്ചു.