ആറ്റിങ്ങൽ:അവനവഞ്ചേരി എൻ.എസ്.എസ് കരയോഗത്തിന്റെ നവീകരിച്ച മന്ദിര ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.മധുസൂദനൻ പിള്ള നിർവഹിച്ചു.കരയോഗം പ്രസിഡന്റ് ഭുവനചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ടി.എൽ.പ്രഭൻ,ഹരിദാസൻ നായർ, അശോക് കുമാർ, സുരേഷ് കുമാർ,വി.ടി. സുഷമാ ദേവി,സജിത് പ്രസാദ്, കോമളകുമാരി,തുളസീഭായി അമ്മ, മേഹനചന്ദ്രൻ നായർ,അനിൽകുമാർ.സി എന്നിവർ സംസാരിച്ചു.