തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ കൗൺസിൽ യോഗം നാളെ വൈകിട്ട് 5ന് കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്ദപൂർത്തി സ്മാരക മന്ദിര ഹാളിൽ യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജിന്റെ അദ്ധ്യക്ഷതയിൽ നടക്കും.യോഗത്തിൽ യൂണിയനിലെ ഭരണസമിതി അംഗങ്ങൾ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അഭ്യർത്ഥിച്ചു.