കല്ലമ്പലം: ഞെക്കാട് കുന്നത്തുമല കോളനിയിലെ ഭജനപ്പുര തകർക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ഒറ്റൂർ ശ്രീനാരായണപുരം എസ്.പി ലാന്റിൽ ആകാശ് (18) ആണ് പിടിയിലായത്. കഴിഞ്ഞ 24 ന് രാത്രി 8.30 ഓടെയായിരുന്നു സംഭവം. കല്ലമ്പലം സി.ഐ ഫിറോസിന്റെ നേതൃത്വത്തിൽ എസ്.ഐ. നിജാം.വി, എ.എസ്.ഐമാരായ സുരേഷ്,സിനിൽ,എസ്.സി.പി.ഒ മനോജ്‌,സി.പി.ഒ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.