തിരുവനന്തപുരം: രക്തസാക്ഷിദിനത്തോടനുബന്ധിച്ച് പുളിമൂട് അംബുജവിലാസം റോഡിലെ ഗാന്ധി സ്മൃതി മണ്ഡപത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയപ്പോൾ സ്മൃതി മണ്ഡപം പൂട്ടിയിട്ടതായി പരാതി. സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മയും വഞ്ചിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകരും പതിവുപോലെ പുഷ്പാർച്ചനയ്ക്കെത്തിയപ്പോഴാണ് മണ്ഡപം പൂട്ടിയിട്ടതായി കണ്ടത്. തുടർന്ന് പ്രവർത്തകർ ഇരുമ്പുഗേറ്രിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

സമ്മോഹനം ചെയർമാൻ വിതുര ശശി, ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ്, ഡി.സി.സി ജനറൽ സെക്രട്ടറി ആ‌ർ. ഹരികുമാർ, തെന്നൂർ നസിം, പാങ്ങപ്പാറ അശോകൻ, എസ്. മനോഹരൻ നായർ, ടി.പി അംബിരാജ, കെ. ഗോപാലകൃഷ്ണൻ നായർ, സജീവ് മേലതിൽ, എൻ.വി ഫിലിപ്പ്, വഞ്ചിയൂർ ഉണ്ണി, ചന്ദ്രശേഖരൻ നായർ, മനോജ്, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.