പോത്തൻകോട്: ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ 17 മത് പുനഃപ്രതിഷ്ഠാ വാർഷികവും ഉത്സവവും ഇന്ന് ആരംഭിച്ച് ഫെബ്രുവരി 2 നു സമാപിക്കും.ഇന്ന് രാവിലെ 6 നു ഗണപതിഹോമം. 7 നു മൃത്യുഞ്ജയ ഹോമം. 7.30 നു ശനീശ്വര പൂജ.9 നു കലശ കളഭാഭിക്ഷേകങ്ങൾ. 12.30 നു അന്നദാനം. വൈകുന്നേരം 7.30 നു ഭജന. ഫെബ്രുവരി 1 നു രാവിലെ 8 നു നാഗരൂട്ട്. 10 നു പൊങ്കാല. ഉച്ചക്ക് 1 നു അന്നദാനം. രാത്രി 7 നു ഭഗവതി സേവ.7.30 നു ഭജന. ഫെബ്രുവരി 2 നു വെളുപ്പിന് 4.30 നു നെയ്യഭിക്ഷേകം.രാത്രി 7 നു എഴുന്നള്ളത്ത്. 10.30 നു ഹരിവരാസനം