നെടുമങ്ങാട് :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യുണിയൻ കരകുളം യൂണിറ്റ് സമ്മേളം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് സി.ആർ സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.കരകുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.പ്രമോദ് കുമാർ,സംസ്ഥാന സെക്രട്ടറി കെ.സദാശിവൻ നായർ, ജില്ലാ വൈസ് പ്രസിഡൻറ് എൻ.ബാലകൃഷ്ണപിള്ള, പി.മധുസൂദനൻ നായർ,ബ്ലോക്ക് സെക്രട്ടറി കെ.മുരളി,കരകുളം യൂണിറ്റ് സെക്രട്ടറി എം.സി.തങ്കപ്പൻ ചെട്ടിയാർ, ജി.നാരായണപിള്ള,എസ്.പ്രഭാകരൻ നായർ,റഹിം ആനക്കുഴി,വി.വാസു തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.ആർ.സോമശേഖരൻ നായർ (പ്രസിഡന്റ്),വി.വാസു, എൻ.ചെല്ലപ്പൻ നായർ, സി.വസന്തകുമാരി (വൈസ്.പ്രസിഡൻറുമാർ), എം.സി.തങ്കപ്പൻ ചെട്ടിയാർ (സെക്രട്ടറി),ബി.സതീഷ് കുമാർ, ബി.വിജയൻ നായർ, ജെ.എസ്.ഗീത ( ജോയിൻറ് സെക്രട്ടറിമാർ) എസ്.പ്രഭാകരൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.