ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗവ.എൽ.പി സ്കൂളിൽ 88ലക്ഷം രൂപാ ചിലവിൽ നിർമ്മിച്ച ബഹുനില മന്ദിര ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.കെ.എസ്.ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർപ്രകാശ്.എം.പിമുഖ്യ പ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റഹിം,ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ,ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബി.സുജാത,ബ്ലോക്ക് പഞ്ചായത്തംഗം സജീനാ കാസിം,പി.ടി.എ പ്രസിഡന്റ് ഇ.ജയരാജ്,ഹെഡ്മിസ്ട്രസ് വി.ആർ.ഓമന,ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ജയകുമാർ,എസ്.സുനിൽകുമാർ,ആർ.സുജാത,എ.ഒസൻകുഞ്ഞ്,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എൻ.ഷൗക്കത്തലി,എൻ.ബാബു,എസ്.ശേഖരൻ,പുതുക്കുളങ്ങര അനിൽകുമാർ,എ.ഇ.ഒ.രാജ്കുമാർ,ബി.പി.ഒ കെ.സനൽകുമാർ തുടങ്ങിയവർ സംസാരിക്കും.