നെടുമങ്ങാട് :ഗാന്ധിയൻ വിജ്ഞാനവേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ രാഷ്ട്രപിതാവിന്റെ രക്തസാക്ഷി ദിനം ആചരിച്ചു.ഗാന്ധിജിയുടെചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.സ്വാമി വിജയാനന്ദയുടെ അദ്ധ്യക്ഷതയിൽ സ്വാതന്ത്ര്യ സമര സേനാനി അഡ്വ.എൻ.സി.സുകുമാരൻ,വേട്ടമ്പള്ളി രഘു,മന്നൂർക്കോണം സത്യൻ,എ.ശശിധരൻ പിള്ള,ടി.അർജുനൻ,കൃഷ്ണൻ നായർ,പറയംകാവ് സലീം,സുധൻ,കണ്ണാറംകോട് രാജേഷ്,തോട്ടുമുക്ക് പ്രസന്നൻ,സൂര്യാലയം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.