നെയ്യാറ്റിൻകര :കേരളാ ക്ഷീരകർഷക കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തി രണ്ടാം രക്തസാക്ഷിത്വ ദിനാചരണം ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് നെയ്യാറ്റിൻകര അജിത്തിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം മുഹിനുദീൻ മുഖ്യപ്രഭാഷണം നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, ഓട്ടോറിക്ഷാ തൊഴിലാളി കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് നെയ്യാറ്റിൻകര സബീർ,ഇരുമ്പിൽ മണിയൻ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.സജിൻലാൽ,അരങ്ങിൽ വേലായുധൻ നായർ,മണ്ഡലം പ്രസിഡന്റ് അമരവിള വിൻസെന്റ്,വഴിമുക്ക് ജഹാംഗീർ,ബാലകൃഷ്ണൻ നായർ,ജയരാജ്,സജു,എബനീസർ,ജോണി എന്നിവർ സംസാരിച്ചു.