നെടുമങ്ങാട് :നെടുമങ്ങാട് ഗവൺമെന്റ് കോളേജിൽ വുമൺ സെല്ലിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.ഗീത നിർവഹിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ.ജി എസ് താര അദ്ധ്യക്ഷത വഹിച്ചു.വിവിധ തലങ്ങളിൽ അവാർഡ് നേടിയവരെ ആദരിച്ചു.ഡോ.അലക്സ് എൽ,ഡോ.അൻസർ.ആർ.എൻ,എം.നസീമുദ്ദീൻ,കെ.ബീനാ കൃഷ്ണൻ,എസ്.സലീന,റഹീന എൻ.എസ്,ഫാത്തിമ.എച്ച് എന്നിവർ സംസാരിച്ചു. ഷൈമാ ജേക്കബ് സ്വാഗതം പറഞ്ഞു.