mla

കാട്ടാക്കട:കാട്ടാക്കട നിയോജകമണ്ഡലത്തിലെ ഒപ്പം പദ്ധതിയുടെ ഭാഗമായി 'ഭരണഘടനയും സ്ത്രീകളും' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അദ്ധ്യക്ഷത വഹിച്ചു.ഒപ്പം കൺവീനർ ഷീജാബീഗം മോഡറേറ്ററായിരുന്നു.ഡോ.ജെ.ദേവിക വിഷയാവതരണം നടത്തി.സംഘാടക സമിതി കൺവീനർ ഷാജി,ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.എസ്.താര,വി.ജെ.സുനിത,ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജീവ് എന്നിവർ സംസാരിച്ചു.