നെയ്യാറ്റിൻകര:ഗാന്ധിമിത്ര മണ്ഡലം നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അഡ്വ.ബി.ജയചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.പി.ഗോപിനാഥൻനായ‌ർ, പ്രൊഫ.സി.ഗോപിനാഥ്,ഹരിഗോപാൽ,കുളത്തൂർ സുകുമാരൻനായർ,മഞ്ചത്തല സുരേഷ്,മരുതത്തൂർ ബിനു,അയണിത്തോട്ടം കൃഷ്ണൻനായർ,തിരുമംഗലം സന്തോഷ്,ആറാലുമ്മൂട് ജിനു, അമ്പലം രാജേഷ് എന്നിവർ പങ്കെടുത്തു.വൈകിട്ട് ഗ്രാമംജംഗ്ഷൻ മുതൽ ആലുമ്മൂട് വരെ ദീപജ്വാല തെളിച്ചു.