തിരുവനന്തപുരം: മിനിമം വേതനം 21,000 രൂപയായി വർദ്ധിപ്പിക്കുക,വേതനം കൃത്യമായി നൽകുക, ആശാവർക്കർമാരെ ആരോഗ്യ മേഖലയിൽ സ്ഥിരം ജീവനക്കാരായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്നും മാർച്ച്‌ ആരംഭിക്കും.