corona-virus

 കൊറോണ വൈറസ്

ഗോളാകൃതിയിലുള്ള ഒരുകൂട്ടം ആർ.എൻ.എ വൈറസുകളാണ് 'കൊറോണ" എന്ന പേരിൽ അറിയപ്പെടുന്നത്. കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിന് ചുറ്റമുള്ള കൂർത്ത മുനകൾ, സൂര്യനെപ്പോലെ തോന്നുന്നതിനാലാണ്.

ലക്ഷണങ്ങൾ

1. പനി
2. ജലദോഷം
3. ചുമ
4. തൊണ്ടവേദന
5. ശ്വാസതടസം

രോഗപ്പകർച്ച

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാദ്ധ്യതയുണ്ട്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം.

രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം പ്രകടിപ്പിക്കാൻ ഏതാണ്ട് 6 മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം

ഗുരുതരാവസ്ഥ

ന്യൂമോണിയ,വൃക്കകളുടെ പ്രവർത്തന മാന്ദ്യം തുടങ്ങി മരണം വരെ സംഭവിക്കാം

ജാഗ്രതപാലിക്കേണ്ടവർ

ചെെനയിൽ നിന്ന് തിരിച്ചെത്തി 14 ദിവസം വീട്ടിൽ തന്നെ ഒറ്റക്ക് ഒരു മുറിയിൽ താമസിക്കുക
മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം നിയന്ത്രിക്കുക, സന്ദർശകരെ ഒഴിവാക്കുക

28 ദിവസങ്ങൾക്കുള്ളിൽ പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാൽ
ഉടൻ തന്നെ ഒരു മാസ്‌ക് ധരിച്ച്, നിർദ്ദേശിച്ചിട്ടുള്ള ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തുക.
പരിഭ്രാന്തരാകരുത്.

വിളിക്കേണ്ട കൺട്രോൾ റൂം നമ്പർ

911123978046