തിരുവനന്തപുരം: ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ 'സമരസാക്ഷ്യം' സംഘടിപ്പിച്ചു. 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത ഒരു കുടുംബം, നമ്മൾ വെട്ടിമുറിയ്ക്കരുത് ഭാരതമനസിനെ ബഹുസ്വരതയ്ക്കായി' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സമരസാക്ഷ്യം.

ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക് പി. ഹാരീസ് ഉദ്ഘാടനം ചെയ്തു. കവി മുരുകൻ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തി. ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് പി.കെ. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ ഐ.ബി. സതീഷ്,കോവൂർ കുഞ്ഞുമോൻ, സലീം മടവൂർ, മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള, ചാരുപാറ രവി, എൻ.എം.നായർ, എം.വി.ശ്യാം, ഇ. കെ.സജിത് കുമാർ, പി.സി.സന്തോഷ്, എൻ.അബ്ദു ൾ സത്താർ തുടങ്ങിയവർ സംസാരിച്ചു. സമാപനസമ്മേളനം സി. ദിവാകരൻ എം.എ ൽ.എ ഉദ്ഘാടനം ചെയ്തു.