തിരുവനന്തപുരം : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് ആധുനിക രീതിയിലെ കാർഷികോത്പാദനം എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ നടക്കും. ഒരുവാതിൽകോട്ട ശ്രീനാരായണ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ റിട്ട. കൃഷി ഒാഫീസർ ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി പ്രസിഡന്റ് സുധാകരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ സെക്രട്ടറി ബി.കുട്ടൻ,കെ.വിദ്യാധരൻ,രാജേഷ് ചാവടി,കെ.ജയകുമാർ എന്നിവർ പങ്കെടുക്കും.