നെടുമങ്ങാട് :എസ്.എഫ്.ഐ പഴകുറ്റി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി മുള്ളുവേങ്ങാമൂട് ജംഗ്ഷനിൽ മതാധിഷ്ഠിത പൗരത്വ ഭേദഗതി നിയമത്തിനെതിരെ 'പ്രതിഷേധ ചുവര് ' സംഘടിപ്പിച്ചു.പഴകുറ്റി ലോക്കൽ സെക്രട്ടറി അനൂപ് ഉദ്ഘാടനം ചെയ്തു.ആർട്ടിസ്റ്റ് അശോക് കുമാർ കാർട്ടൂൺ വരച്ചാണ് ചുവരെഴുത്ത് തുടങ്ങിയത്.ജിഷ്ണു ജെ.യു, ശ്രീരാജ് , അർജുൻ എച്ച്.എസ്,അനന്തകൃഷ്ണൻ,അഖിൽ എ.എസ് എന്നിവർ സംസാരിച്ചു.നിർധരരായവർക്ക് ധാന്യക്കിറ്റ് വിതരണം,സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിക്കൽ ,ഡോക്യുമെന്ററി പ്രദർശനം,ഒപ്പുമരം തുടങ്ങിയ അനുബന്ധ പരിപാടികൾ വിവിധ യൂണിറ്റ് പ്രദേശങ്ങളിൽ സംഘടിപ്പിക്കും. 2ന് മേലാങ്കോടു നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ജെ.ജെ.അഭിജിത്ത് ഉദ്ഘാടനം ചെയ്യും.