കാട്ടാക്കട: ക്രിസ്മസ് ദിനത്തിൽ കുടുംബ വീട്ടിൽനിന്ന് മടങ്ങിയ അമ്മയേയും രണ്ട് ആൺ മക്കളേയും തടഞ്ഞുനിറുത്തി ആക്രമിച്ച കേസിലെ മുഖ്യ പ്രതിളെ സംരക്ഷിക്കാനാണ് കാട്ടാക്കട പൊലീസ് ശ്രമിക്കുന്നതെന്ന് ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം ഇറവൂർ പ്രസന്നകുമാർ. സംഭവം നടന്ന് 35 ദിവസങ്ങൾ പിട്ടിട്ടും ഒരാളെ പൊലീസ് പിടികൂടിയെന്ന് പറയുമ്പോൾ സംഭവത്തിലെ യാഥാർത്ഥ പ്രതികൾ ഇതേവരെ അറസ്റ്റിലായിട്ടില്ല. പ്രതികൾ ഹൈക്കോടതിയിൽ നൽകിയ മുൻ ജാമ്യാപേക്ഷപോലും തള്ളി.എന്നിട്ടും പ്രതികളെ പിടികൂടാത്തത് പൊലീസിന്റെ അനാസ്ഥയാണെന്നും പൊലീസ് വീണ്ടും അലംഭാവം കാണിച്ചാൽ ആർ.എസ്.പി രണ്ടാംഘട്ട സമര പരിപാടികളിലേക്ക് പോകുമെന്നും പ്രസന്നകുമാർ അറിയിച്ചു.

പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.പി യുടെ നേതൃത്വത്തിൽ കാട്ടാക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും വരെ സംഘടിപ്പിച്ചിരുന്നു.