നെടുമങ്ങാട് :കോതകുളങ്ങര നവചേതന തിയറ്റേഴ്സ് ആൻഡ് ഗ്രന്ഥശാലയുടെ ഹയർ സെക്കൻഡറി തല സയൻസ് ക്വിസ് മത്സരം സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തി പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ സഹകരണത്തോടെ നടത്തി.സത്രം ജംഗ്ഷനിലെ പെൻഷൻ ഭവനിൽ നടന്ന മത്സരത്തിൽ നെടുമങ്ങാട് ഗവ.ഗേൾസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും വിതുര ഗവ. എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് എക്സൈസ് ഇൻസ്പെക്ടർ ടി.സജിത്ത് ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.ക്വിസ് മാസ്റ്റർ ആര്യനാട് ജയചന്ദ്രൻ ,ക്ലബ് പ്രസിഡന്റ് വി.അനിൽകുമാർ,രക്ഷാധികാരി വേണുഗോപാലൻ നായർ ,സെക്രട്ടറി നിജാസ്,അനന്തു,ലേഡി എക്സൈസ് സിവിൽ ഓഫീസർ മഞ്ജുഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.