കല്ലിയൂർ: കെ.എസ്.എസ്.പി.യു കല്ലിയൂർ യൂണിറ്റ് വാർഷിക സമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ മുന്നോട്ടു വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു മലയിൻകീഴ് ബ്ളോക്ക് സെക്രട്ടറി വി. ശ്രീകുമാരൻ നായർ സംഘടനാ രേഖ അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ഡി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശശിധരൻ നായർ റിപ്പോർട്ടും ട്രഷറർ എ.ജെ. സതീഷ് ചന്ദ്രൻ നായർ വാർഷിക കണക്കും അവതരിപ്പിച്ചു. ഡി. ശ്രീധരൻ ( പ്രസിഡന്റ്) വി. ശശിധരൻ നായർ ( സെക്രട്ടറി), എ.ജെ. സതീഷ്ചന്ദ്രൻ നായർ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.