വർക്കല:ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിലെ കിഡ്സ് ഡേയും സ്കൂൾ വാർഷികാഘോഷവും സ്വാമി ഋതംഭരാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്നു.യൂണിവേഴ്സിറ്റി കലാപ്രതിഭയും കോറിയോഗ്രാഫറുമായ സരുൺരവീന്ദ്രൻ കിഡ്സ് ഡേയിൽ മുഖ്യാതിഥിയായിരുന്നു.ഡെൽഹി ഡെവലപ്പ്മെന്റ് അതോറിട്ടി കമ്മീഷണറും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ സുബുറഹ്മാൻ വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ലറീസാകുട്ടപ്പൻ,പി.ടി.എ പ്രസിഡന്റ് ബിജു,വൈസ് പ്രിൻസിപ്പൽ സോജ.ഡി, ബീനാകുമാരി,എസ്.എസ്.നിവേദിത,ആർ.ആദിനാഥ്,എസ്.ഭരത്കൃഷ്ണ,കാവ്യ വിജയൻ എന്നിവർ സംസാരിച്ചു. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി.