horti

തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ 72-ാമത് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ഹോർട്ടികോർപ്പ് എംപ്ളോയിസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ (ഐ.എൻ.ടി.യു.സി) അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഹോർട്ടികോർപ്പിന്റെ ഹെഡ് ഒാഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ.എസ്. അനിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻനായർ, സെക്രട്ടറിമാരായ അനീഷ്, സുരേന്ദ്രൻ, ജിനോദ്, രതീഷ്, അഖിൽ, മീനാംബിക, രാധിക, കുമാരി സിന്ധു, സരിത, റോസ് മേരി, നവാസ്, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.