ആര്യനാട്:മുൻ മന്ത്രിയും കോരളാ കോൺഗ്രസ് (എം) നേതാവുമായിരുന്നകെ.എം.മാണിയുടെ ജന്മദിനത്തിൽ ആര്യനാട് സംഘടിപ്പിച്ച സൗജന്യ അക്യുപങ് ചർ മെഡിക്കൽ ക്യാമ്പ് ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ യഹിയ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ ഈഞ്ചപ്പുരി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് ഗവ.ആശുപത്രിയിൽ നടന്ന ഉച്ചഭക്ഷണ പരിപാടി ഡെയിൽവ്യൂ ഡയറക്ടർ സി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് അരുവിക്കര നിയോജക മണ്ഡലം ചെയർമാൻ കുറ്റി വേലപ്പൻ,കെ.കെ.രതീഷ്,ഡോ.മുരളീധരൻ നായർ,ഡോ.ഉഴമലയ്ക്കൽ ജോയി,ഡോ.സജി,ഡോ.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.അക്യുപങ് ചർ മെഡിക്കൽ ക്യാമ്പിന് ഡോ.ഉഴമലയ്ക്കൽ ജോയി നേതൃത്വം നൽകി.