വിതുര: ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 31 ന് വൈകിട്ട് 4ന് വിജയോത്സവവും, താലൂക്ക് ലൈബ്രറികൗൺസിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ വിജയിച്ചവരെ അനുമോദിക്കലും നടക്കും. ചടങ്ങിൽ കായികതാരം എം.എസ്. ഗായത്രിയെ ഉപഹാരം നൽകി ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.വി. രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥശാലാ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിക്കും. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കാഞ്ഞിരംപാറ മോഹൻ, വിതുര രോഹിണി കൾച്ചറൽ വേദി ചെയർമാൻ പി. വിജയൻനായർ, മുൻ ഹെഡ്മാസ്റ്റർ സി.കെ. സദാശിവൻ, ചായം റബർ ഉത്പാദകസംഘം പ്രസിഡന്റ് ആറ്റിൻപുറം സുരേന്ദ്രൻനായർ, മരുതുംമൂട് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ, മുൻ തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശോഭനകുമാരി എന്നിവർ പങ്കെടുക്കും.