പാറശാല: കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ പ്രവർത്തനോദ്‌ഘാടനം പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡൺസ്റ്റൻ സാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, ജനപ്രതിനിധികൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ ശേഖരിക്കുന്നതിനായി പ്രതിമാസം നിന്നും 20 രൂപയും, കടകളിൽ നിന്നും ശേഖരിക്കുന്നതിനായി പ്രതിമാസം 50 രൂപയും ഈടാക്കി ശേഖരിച്ച ശേഷം ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതാണ് പദ്ധതി. കർമ്മസേനാംഗങ്ങൾക്ക് യൂണിഫോമും തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്തു.