തിരുവനന്തപുരം: യുവാക്കളിൽ സംരംഭകത്വം വളർത്തുന്നതിനായി 'എൻലൈറ്റ് 2020' എന്ന പേരിൽ കവടിയാർ ഉദയാ പാലസ് കൺവെൻഷൻ സെന്ററിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭകത്വ വികസന കോൺക്ലേവ് സമാപിച്ചു. വി.കെ പ്രശാന്ത് എം.എൽ.എ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശയ ഉത്പന്ന പ്രദർശനത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് അഡിഷണൽ ഡയറക്ടർ എസ്. സുരേഷ്, മറ്റ് ഉദ്യോഗസ്ഥർ, വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.