മലയിൻകീഴ്: ക്ഷീരമേഖലയുടെ വികസനത്തിന് ത്രിതല സംവിധാനത്തിൽ നിന്നും ദ്വിതലസംവിധാനത്തിലേക്ക് മാറ്റണ മെന്ന് കേരളസഹകരണ വേദി സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ക്ഷീരമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് തയ്യാറാക്കിയ ലിഡാജേക്കബ് കമ്മിറ്റി റിപ്പോർട്ടിലെ ശുപാ‌‌‌ർശകൾ നടപ്പിലാക്കണ മെന്നും പ്രമേയത്തിൽ പറയുന്നു. ത്രിതല സംവിധാനത്തിൽ നിന്നും ദ്വിതല സംവിധാനത്തിലേക്ക് ക്ഷീരമേഖല പരിവർത്തനം ചെയ്യപ്പെട്ടാൽ ഭരണ ചെലവും മറ്റ് അനുബന്ധചെലവുകളും കുറയുമെന്നും അഴിമതി അവസാനിപ്പിക്കാനാകുമെന്നും സെക്രട്ടറി എൻ. ഭാസുരാംഗൻ അവതരിപ്പിച്ച പ്രമേയത്തിലുള്ളത്.