എസ്.സി/എസ്.ടി റിസർച്ച് സ്കോളേഴ്സ്
എസ്.സി/എസ്.ടി (ഫുൾടൈം) ഗവേഷക വിദ്യാർത്ഥികൾക്കുളള സ്പെഷ്യൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് (2019-2020) യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
പാർട്ട് മൂന്ന് ബി.കോം ആന്വൽ സ്കീമിന്റെ മൂന്നാം വർഷവും രണ്ടാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കുളള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 3 ന് ആരംഭിക്കും. പരീക്ഷയ്ക്ക് പിഴ കൂടാതെ 10 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി 7 വരെയും 150 രൂപ പിഴയോടെ 10 വരെയും 400 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്.സി എൻവിയോൺമെന്റൽ സയൻസ് ആന്റ് എൻവിയോൺമെന്റ് ആന്റ് വാട്ടർ മാനേജ്മെന്റ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241) (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
രാം സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി (പി.ജി.ഡി.ജി.ഐ.എസ്.ടി) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.ബി.എ (2018 അഡ്മിഷൻ - വിദൂരവിദ്യഭ്യാസം) ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337), ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്നോളജി (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.കോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 7 ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കാം.
യോഗ രജിസ്ട്രഷൻ
സർവകലശാല കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ ഫെബ്രുവരി മാസത്തേക്കുളള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാ ഫോം ജി.വി രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫീസിൽ നിന്നും ലഭിക്കും. പുതുതായി അംഗത്വമെടുത്തവരും/അംഗത്വം പുതുക്കുന്നവരും 10 ന് മുമ്പ് ഓഫീസിൽ പണമടച്ച് രജിസ്ട്രേഷൻ ഉറപ്പാക്കണം. ഫോൺ: 8921507832, 0471 - 2306485