നെയ്യാറ്റിൻകര: സപ്ലൈ കോ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നെയ്യാ​റ്റിൻകര, കാട്ടാക്കട- നെയ്യാ​റ്റിൻകര താലൂക്ക് കമ്മി​റ്റി യോഗം ജില്ലാ സെക്രട്ടറി ആ​റ്റിങ്ങൽ ഡി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്കിലെ ഔട്ട്‌ലെ​റ്റുകളിൽ ടോയ്‌ലെറ്റ് സംവിധാനം ഉടൻ നടപ്പിലാക്കണമെന്നും അഴിമതി ഇല്ലാതാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി പി. അനിൽ, ഉണ്ണികൃഷ്ണൻ, ഷിബുലാൽ എന്നിവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി നെയ്യാ​റ്റിൻകര, കാട്ടാക്കട താലൂക്ക് പ്രസിഡന്റായി മധുസൂദനൻ നായരെയും സെക്രട്ടറിയായി എ. അനിൽകുമാറിനെയും തെരഞ്ഞെടുത്തു. സി.പ്രകാശൻ (ട്രഷറർ), സുനിൽരാജ് (വൈസ് പ്രസിഡന്റ്), ഗിരീഷൻ.ടി (ജോയിന്റ് സെക്രട്ടറി) എന്നിവരേയും വനിതാ പ്രതിനിധികളായി ഷെർളി ജോണിനേയും അഡീഷണൽ ജോയിന്റ് സെക്രട്ടറിയായി സ്മിതയേയും തിരഞ്ഞെടുത്തു.