തിരുവനന്തപുരം: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ 12 ദിവസത്തെ ഭാഗവതസത്രം നാളെ രാവിലെ 10ന് കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ സമിതി പരമാചാര്യൻ കെ. ഹരിദാസ് ഉദ്ഘാടനം ചെയ്യും. ഡോ. ടി. ശാന്തകുമാരി മുഖ്യയജ്ഞാചാര്യയായി പങ്കെടുക്കുന്ന സത്രത്തിൽ രാജം നാരായണൻ, എം.ബി ശാന്തകുമാരി എന്നിവർ ഉപമുഖ്യാചാര്യരായിരിക്കും. 2 മുതൽ 12 വരെ 10 ആചാര്യന്മാർ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പ്രഭാഷണം നടത്തും. ജില്ലയിലെ വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണവും സംഘടിപ്പിച്ചിട്ടുണ്ട്.13ന് ഉച്ചയ്ക്ക് ഒന്നിന് യജ്ഞസമർപ്പണം നടത്തും. സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഭാഗവതം ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനും സത്രത്തോടനുബന്ധിച്ച് നടക്കും. വാട്സാപ്പ് മുഖേന നടക്കുന്ന ക്ലാസിൽ താത്പര്യമുള്ളവർക്ക് 9349494901എന്ന നമ്പറിൽ വോയിസ് മെസേജ് അയച്ച് രജിസ്റ്റർ ചെയ്യാം.