തിരുവനന്തപുരം: ബ്രിട്ടീഷുകാരുടെ ഷൂസിൽ വിഷം പുരട്ടിയിരുന്നുവെങ്കിൽ ആർ.എസ്.എസ് എന്ന പ്രസ്ഥാനം തന്നെ ഇന്നുണ്ടാവില്ലായിരുന്നെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് യു.ഡി.എഫ് തീർത്ത മനുഷ്യ ഭൂപടത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത കോൺഗ്രസിനെ ദേശസ്‌നേഹം പഠിപ്പിക്കാൻ ഒരു ആർ.എസ്.എസുകാരനും വളർന്നിട്ടില്ല. ഇന്ത്യ ഭരിക്കുന്നത് ഡൽഹൗസിയുടെ പ്രേതങ്ങളാണ്. ഇന്ന് മുസ്ലീം, നാളെ ക്രിസ്ത്യൻ, പിന്നെ മോദിയെ അംഗീകരിക്കാത്ത ഹിന്ദുക്കൾ എന്നതാണ് ആർ.എസ്.എസ് അജൻഡയെന്നും അദ്ദേഹം പറഞ്ഞു.