മലയിൻകീഴ്: മലയിൻകീഴ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം ഫെബ്രുവരി ഒന്നിന് വൈകിട്ട് 3ന് നടക്കും.ബാല്യ-കൗമാര കാല ഓർമ്മകളുടെ സ്മരണ പുതുക്കുന്ന സംഗമത്തിൽ ബാച്ച് വിത്യാസമില്ലാതെ എല്ലാ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പി.ടി.എ.പ്രസിഡന്റ് എസ്.വി.ജയാനന്ദൻ,എസ്.എം.സി.ചെയർമാൻ എ.എസ്.ഷിബു,എം.പി.ടി.എ പ്രസിഡന്റ് അർച്ചനഗിരീഷ് എന്നിവർ അഭ്യർത്ഥിച്ചു.